Homeമലപ്പുറംതലക്കടത്തൂർ ഉപ്പൂട്ടുങ്ങൽ - താനാളൂർ ചുങ്കം ബൈപ്പാസ് റോഡ് നിർമ്മാണോദ്ഘാടനം

തലക്കടത്തൂർ ഉപ്പൂട്ടുങ്ങൽ – താനാളൂർ ചുങ്കം ബൈപ്പാസ് റോഡ് നിർമ്മാണോദ്ഘാടനം

വൈലത്തൂർ: തലക്കടത്തൂർ ഉപ്പൂട്ടങ്ങൽ – താനാളൂർ ചുങ്കം ബൈപ്പാസ് റോഡിൻ്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് മെമ്പർ തെയ്യംമ്പാടി കുഞ്ഞിപ്പയുടെ നേതൃത്വത്തിൽ ജനകീയമായി നിർവഹിച്ചു. ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂരിനെയും താനാളൂർ പഞ്ചായത്തിലെ ചുങ്കത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ ബൈപ്പാസ് റോഡ്. ഇത് യാഥാർത്ഥ്യമാകുന്നതോടെ വൈലത്തൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമാകും. ചെറിയമുണ്ടം, താനാളൂർ പഞ്ചായത്തുകളിലെ ഇരുപതോളം കുടുംബങ്ങൾ സൗജന്യമായിട്ടാണ് റോഡിന് ആവശ്യമായ സ്ഥലം വിട്ട് നൽകിയത്. പൊന്നാനി കർമ്മ റോഡ് മാതൃകയിലാണ് ബൈപ്പാസ് റോഡ് നിർമ്മിക്കുന്നത്. ബൈപ്പാസ് റോഡിന് സമാന്തരമായി നാലു മീറ്റർ വീതിയുള്ള തോടുമുണ്ട്. അതിനാൽ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാനാകും. അമീറ കുനിയിൽ, റാഫി മുല്ലശ്ശേരി, മുൻ മെമ്പർമാരായ എൻ. മുജീബ് ഹാജി, കെ.വി. മൊയ്തീൻ കുട്ടി, കളത്തിൽ ബഷീർ, കളരിക്കൽ റസാഖ്, കെ.വി ഖാലിദ്, പി.പി. അബ്ദുറഹിമാൻ, നിസാർ, കെ ബാബു തുടങ്ങിയവർ സംബന്ധിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -