വൈലത്തൂർ: തലക്കടത്തൂർ നോർത്ത് (ഓവുങ്ങൽ) എ.എം.എൽ.പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി. ആഷിഖ് അധ്യക്ഷ വഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായി. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ് വിജയികൾക്ക് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് ഉപഹാരങ്ങൾ നൽകി. സ്കൂൾ മുറ്റം ഇൻ്റർലോക്ക് ചെയ്ത് നൽകിയ ഓവുങ്ങൽ പ്രവാസി വിംഗിന് സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് പ്രശംസാപത്രം സമ്മാനിച്ചു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.എ റഹീം, എൻ.എ നസീർ, പ്രധാനാധ്യാപിക വി.പി മീരാ മോൻ, പി.സി സജികുമാർ, ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എം.പി ജലീൽ, പി.പി അബ്ദു റഹ്മാൻ, സി.പി സാദത്ത് റഹ്മാർ, സി.പി അൻസിൽ, പി.പി നഹിം, ഡോ ജൗഹർ ലാൽ, എം.കെ രമേശൻ, എം.എ റഫീഖ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നവരസ മ്യൂസിക് ബാൻഡിൻ്റെ ഗാനസന്ധ്യയും കലാഭവൻ താരങ്ങൾ അവതരിപ്പിച്ച മെഗാ ഷോയും അരങ്ങേറി.