വൈലത്തൂർ: തലക്കടത്തൂർ ഓവുങ്ങലിൽ പിക്കപ്പ് ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് പരിക്ക്. മേലെ ഓവുങ്ങൽ ആക്രികടക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് അപകടം.
സ്കൂട്ടർ യാത്രികനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിക്ക് തൊട്ടടുത്തുള്ള മച്ചിങ്ങപ്പാറയിൽ ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടിരുന്നു. കുറുമ്പത്തൂർ സ്വദേശി സുനിലാണ് (39) മരണപ്പെട്ടത്. വയറിങ് തൊഴിലാളിയാണ്. തിരൂരിൽ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസും എതിർദിശയിൽ വന്ന സ്കൂട്ടർ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ സുനിൽ മരണപ്പെട്ടിരുന്നു