ആതവനാട് കുറുമ്പത്തൂർ എ.കെ.കെ. നഗറിൽ ഒൻപതു വയസ്സുകാരന് ടെറ്റനസ് സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാതാപിതാക്കൾ കുത്തിവെപ്പെടുക്കാൻ തയ്യാറാകാത്ത കുടുംബത്തിലെ അംഗമാണ് കുട്ടി. ആതവനാട് ഗ്രാമപ്പഞ്ചായത്ത് ജില്ലയിൽ ഏറ്റവും കുറവ് കുത്തിവെപ്പെടുത്ത (69 ശതമാനം) പഞ്ചായത്താണ്.