വൈലത്തൂർ: ടീൻ ഇന്ത്യയും മലർവാടി ബാല സംഘം വൈലത്തൂർ ഏരിയയും സംയുക്തമായി സ്വാതന്ത്ര്യ ദിന അനുസ്മരണ സദസ് സംഘടിപ്പിച്ചു.
ചിന്തകനും ഐ.പി.എച്ച് ഡയറക്ടറുമായ കെ.ടി ഹുസൈൻ കുട്ടികളുമായി സംവദിച്ചു.
ഗസ്സയിൽ കുട്ടികൾക്ക് നേരെ അരങ്ങേറുന്ന ഇസ്രയേൽ നരമേധത്തിൽ കുട്ടികൾ പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധിച്ചു. വി.പി. ഇബ്രാഹീം സിദ്ദീഖ്, സി.മുനീർ, കെ.പി. ലൈല, എൻ. അബ്ദുൽ വഹാബ്, പി. ശുകൂർ, ഷെബീർ, അഷ്മിൽ, ടി. സാഹിർ എന്നിവർ നേതൃത്വം നൽകി.