തിരൂർ: പോളിങ് ബൂത്തിൽ ക്യൂവിൽ ആദ്യ വോട്ടറായി എത്തി വോട്ട് ചെയ്‌ത് വീട്ടിലെത്തിയ ഉടൻ മദ്രസാധ്യാപകൻ മരിച്ചു. വോട്ട് ചെയ്ത് വീട്ടിൽ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് വിവരം.
നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖ് (63) ആണ് മരിച്ചത്.