താനൂർ: ചെമ്പ്ര മീനടത്തൂരിൽ പ്രവാസി യുവാവിന്റെ ബൈക്ക് മോഷണം പോയി. സൗദിയിൽ ജോലി ചെയ്യുന്ന മണ്ണേത്ത് നിഷാദിന്റെ യൂണികോൺ ബൈക്കാണ് മോഷ്ടാക്കൾ അപഹരിച്ചത്. അവധിക്ക് നാട്ടിലുള്ള നിഷാദ് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് ബൈക്ക് കൊണ്ടുവന്ന് വെച്ചത്. വെള്ളിയാഴ്ച പുലർച്ചെ അത്താഴത്തിന് എഴുന്നേറ്റപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തൊട്ടടുത്ത വീട്ടിലെ നിഷാദിന്റെ ബന്ധു കൂടിയായ ഷംസുദ്ദീന്റെ ബൈക്കിലെ ഹെൽമറ്റും കവർന്നിട്ടുണ്ട്.