കൽപകഞ്ചേരി: ഒക്ടോബർ 21, 22 തിയ്യതികളിൽ വളവന്നൂർ ബാഫഖി യതീംഖാന ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്ന താനൂർ ഉപജില്ല ശാസ്‌ത്രോൽസവത്തിൻ്റെ ലോഗോ പ്രകാശനം വളവന്നൂർ ബാഫഖി യതിംഖാന ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നു. താനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.വി ശ്രീജ ലോഗോ പ്രകാശനം നിർവ്വഹിച്ചു.

എച്ച് എം.ഫോറം കൺവീനർ ബിജുപ്രസാദ് അധ്യക്ഷത വഹിച്ചു. ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂൾ പത്താം തരം വിദ്യാർത്ഥിനി എം.പി ഫാത്തിമ ഷെസ തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തത്. ബി.വൈ.കെ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഐ.പി പോക്കർ, സ്‌കൂൾ പി.ടി.എ പ്രസിഡൻ്റ് എ.പി അബൂബക്കർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ. അബ്‌ദുള്ളക്കുട്ടി, ഹെഡ്മിസ്‌ട്രസ് പി.ടി ഷാഹിന, പി.ടി.എ വൈസ് പ്രസിഡൻ്റ് എം.എ റഫീഖ്, മീഡിയ & പബ്ലിസിറ്റി കൺവീനർ ടി.പി മുജീബ്, സിദ്ദീഖ് മുന്നിയൂർ, എം.ടി ദിലീപ് കുമാർ, എൻ.കെ അമീറലി , ജയദേവൻ, സി.പി ഷറഫുദ്ധീൻ, ടി.പി വിജീഷ്, ഷമിം കള്ളിയത്ത്, മുഹമ്മദ് ഷാഫി, കാസിം, പി. ഫാഇസ്, എ. മുഹമ്മദ് എന്നിവർ സംസാരിച്ചു.