താനൂർ പുത്തൻ തെരുവിൽ തുണിക്കടയിലേക്ക് നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചു കയറി നിരവധി പേർക്ക് പരുക്ക്. ഞായറാഴ്ച ഉച്ചക്ക് ധന്യ ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. പരിക്കേറ്റവരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാരും, ടി.ഡി.ആർ.എഫ് വളണ്ടിയർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.