താനൂർ: ഒഴൂർ ഇല്ലത്തപടിയിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. അയ്യായ ഇല്ലത്ത് പടി നന്ദനത്തിൽ പത്മനാഭന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ച ആറേമുക്കാൻ പവൻ വരുന്ന സ്വർണവും മൂവായിരം രൂപയും മോഷണം പോയത്. ഒരു ആഴ്ചയോളമായി ആളില്ലാതിരുന്ന വീട്ടിൽ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. താനൂർ പൊലീസും മലപ്പുറത്ത് നിന്നുള്ള പൊലീസ് ഡോഗ് ടീമും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി കാമറകൾ നിരീക്ഷിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.