തിരൂർ: ഉണ്യാല്‍ അഴീക്കല്‍ കടപ്പുറത്ത് മീൻപിടിക്കാൻ പോയ തൊഴിലാളികള്‍ക്ക് പിച്ചളയില്‍ തീർത്ത നാഗവിഗ്രഹങ്ങള്‍ വലയിൽ കുടുങ്ങി. പുതിയ കടപ്പുറത്തെ ചക്കച്ചന്‍റെ പുരക്കല്‍ റസാക്കിനാണ് രണ്ട് വിഗ്രഹങ്ങള്‍ കിട്ടിയത്. മത്സ്യബന്ധനത്തിനായി വല വീശിയപ്പോള്‍ പിച്ചള നിറമുള്ള ഇവ വലയില്‍ കുടുങ്ങുകയായിരുന്നു. ചെറുതും വലുതുമായ വിഗ്രഹങ്ങള്‍ക്ക് അഞ്ച് കിലോഗ്രാം തൂക്കം വരും. റസാക്ക് ഉടൻ തന്നെ വിഗ്രഹങ്ങള്‍ പോലീസില്‍ ഏല്‍പ്പിച്ചു. വിഗ്രഹങ്ങള്‍ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.