തിരൂര്‍: നടുവിലങ്ങാടി സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകം. ഒരാൾ അറസ്റ്റിൽ. അഞ്ചുടി സ്വദേശി കുട്ടിയമുവിന്റെ പുരക്കല്‍ ഹുസൈനാണ് താനൂർ പൊലീസ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടുവിലങ്ങാടി സ്വദേശി കുണ്ടിലകത്ത് അബ്ദുല്‍ കരീമിനെ നിറമരുതൂര്‍ മങ്ങാട് താമസമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുല്‍ കരീമിന്റെ കഴുത്തില്‍ ഞെരുക്കിയ പാട് വ്യക്തമായത്തോടെയാണ് കൊലപാതകമാണെന്ന സൂചനയിലേക്ക് പൊലീസ് എത്തിയത്. കരീമിന്റെ തലയില്‍ ഇടിയേറ്റതായി ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നഷ്ടമായ ആയിരം രൂപ കാരണമെന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഹുസൈൻ്റെ 35,000 രൂപയുടെ ഫോൺ വില്പന നടത്തിയിരുന്നു. ഇതിൽ നിന്നും 1000 രൂപ അബ്ദുൽ കരീം മോഷണം നടത്തി എന്ന് ആരോപിച്ചാണ് കരിമിനെ ആക്രമിച്ചത്. നിറമരുതൂർ മങ്ങാട് താമസമുറിയില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ഉൾപ്പെട്ടുവെന്ന് സംശയിക്കുന്ന കൊല്ലം സ്വദേശി പൊലീസ് കസ്റ്റഡിയിലുണ്ട്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്.