താനൂർ: പാണ്ടിമുറ്റം ഒഴൂർ കുറുവട്ടശ്ശേരിയിൽ ബൈക്കിടിച്ച് ഒരാൾ മരണപ്പെട്ടു. പാണ്ടിമുറ്റം പന്തിരയിപ്പാടത്ത് താമസിക്കുന്ന പൂളക്കൽ പ്രകാശൻ എന്ന ബാബു (കൽപ്പണി) ആണ് മരണപ്പെട്ടത് .കുറുവട്ടശ്ശേരിയിൽ മീൻ വാങ്ങാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുവിന ഉടനെ താനാളൂരിലെ ക്ലീനിക്കിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.