താനൂർ: പതിനഞ്ചു വയസ്സുള്ള ആൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി ക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക ളെ താനൂർ പോലീസ് സാഹസി കമായി പിടികൂടി. കോർമാൻ കട പ്പുറം കുഞ്ഞിച്ചിന്റെ പുരക്കൽ നവാസ്(32), കോർമൻ കടപ്പുറം പൗരകത്ത് സഫീർ(36) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച താനൂരിലേക്ക് നട ന്നുപോവുകയായിരുന്ന കുട്ടിയെ താനൂരിൽ ഇറക്കിത്തരാം എന്നു പറഞ്ഞ് സ്കൂട്ടറിൽ കയറ്റി കൊ ണ്ടുപോവുകയായിരുന്നു. വഴി യിൽനിന്ന് മറ്റൊരാളും കയറി. പിന്നീട് ഒഴിഞ്ഞപറമ്പിൽ കൊ ണ്ടുപോയി കഞ്ചാവ് വലിക്കാൻ നിർബന്ധിക്കുകയും ലൈംഗിക മായി പീഡിപ്പിക്കുകയുമായിരു ന്നുവെന്ന് കുട്ടി മൊഴി നൽകി. ലഹരിയിലായിരുന്ന പ്രതികൾ പിന്നീട് വേറെയും സ്ഥലങ്ങളിൽ കുട്ടിയെ കൊണ്ടുപോയി പീഡി പ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു.നവാസിന്റെ പേരിൽ കഞ്ചാവ് വില്പന, കൊലപാതകശ്രമം ഉൾ പ്പെടെ നിരവധി കേസുകൾ നി ലവിലുണ്ട്.
താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നിർദേശപ്ര കാരം ഇൻസ്പെക്ട്‌ടർ എൻ. ആർ. സുജിത്ത്, എസ്.ഐ. നിഷ, സി .പി.ഒ.മാരായ സലേഷ്, ഷൈൻ, പ്രബീഷ്, സുരേഷ്, സാജൻ, മു സ്തഫ തുടങ്ങിയവരുടെ നേതൃത്വ ത്തിലുള്ള അന്വേഷണസംഘ മാണ് പ്രതികളെ പിടികൂടിയത്. സി.സി.ടി.വി.കളും, ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേ ഷണത്തിലാണ് പ്രതികളെ പിടി കൂടിയത്.