താനൂർ: താനൂർ ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്നും ടൈൽസുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയും അടൂരിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിയായ ലോറി ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.