Homeമലപ്പുറം100ലധികം മോഷണ കേസിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് മണവാളൻ ഷാജഹാൻ വീണ്ടും പിടിയിൽ

100ലധികം മോഷണ കേസിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് മണവാളൻ ഷാജഹാൻ വീണ്ടും പിടിയിൽ

തിരൂർ: 100ലധികം മോഷണ കേസിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് മണവാളൻ  ഷാജഹാൻ വീണ്ടും പിടിയിൽ. കൊടിഞ്ഞി കുണ്ടൂർ, ചെറുമുക്ക് ഭാഗങ്ങളിൽ മുഖം മറച്ചും ഷർട്ട്‌ ധരിക്കാതെയും കയ്യിൽ ആയുധവുമായി  രാത്രികാലങ്ങളിൽ മോഷണം നടത്തിയത്. കൊടിഞ്ഞി കുറൂലിൽ ഒ.പി  സൈതാലി എന്നയാളുടെ വീടിന്റെ പൂട്ട് തകർത്ത് മുറിയിൽ ചെറിയ മോഷ്ടാവ് ഉറങ്ങികിടക്കുകയായിരുന്ന മകൾ ഫൗസിയയുടെ രണ്ടര പവന്റെ ഒരു പാദസരം കവർന്നത്. ഇതിനിടെ യുവതി ഉണർന്നു ബഹളം വെച്ചപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.    
കടുങ്ങാത്തുകുണ്ട് പാറമ്മലങ്ങാടിയിലെ  വിവാഹ വീട്ടിൽ കയറി സ്വർണവും പണവും കവർന്നത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ അന്നത്തെ കല്പകഞ്ചേരി എസ്.ഐ ആയിരുന്ന ജലീൽ കറുത്തേടത്ത് ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടുകയും ചെയ്തിരുന്നു.
സ്ഥിരമായി രാത്രീ കാലങ്ങളിൽ   ഇറങ്ങി ജനങ്ങളെ ഭീതിയിലാക്കി മോഷണങ്ങൾ നടത്തിയിരുന്ന  മണവാളൻ ഷാജഹാൻ എന്നറിയപ്പെടുന്ന ഷാജഹാൻ  ചെറുപ്പം മുതൽ കളവു തൊഴിൽ ആക്കിയ മോഷ്ടാവാണ്. കേരളത്തിൽ വിവിധ ജില്ലകളിലും കർണാക, തമിഴ്നാട് സംസ്ഥാനങ്ങളിലുമായി  100ലധികം മോഷണ കേസുകൾ നിലവിലുണ്ട്. മലപ്പുറം. ജില്ലാ പോലീസ് മേധാവി  ശശിധരൻ  എ സ്  ഐ പി എസ് ന്റെ നിർദേശ പ്രകാരം  താനൂർ ഡിവൈഎസ്പി  ബെന്നി വി. വി യുടെ  നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മാരായ വിനോദ് ഒ വി, സാം ജോർജ്,പ്രമോദ്  കെ രാജു, വി,സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ്  കെ സിപിഒ മാരായ  അനീഷ് കെ ബി പ്രബീഷ്, എം ബിജോയ്‌, എം എം  അഖിൽ രാജ് കെ എന്നിവരടങ്ങിയ  സംഘമാണ്  പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണം ഷാജഹാൻ  പട്ടാമ്പിയിൽ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി പറഞ്ഞു. ജനുവരി മാസം ജയിലിൽ നിന്ന്  ഇറങ്ങിയ ശേഷം  മലപ്പുറം മഞ്ചേരി പട്ടാമ്പി  എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ താമസിച്ചു മോഷണം നടത്തി വരികയായിരുന്നു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -