താനൂർ: താനൂരിൽ അമ്പലത്തിലും പള്ളിയിലും ദണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി താനൂർ പോലീസ്. കരുവാരക്കുണ്ട് സ്വദേശി ദാസൻ എന്ന മുത്തു ദാസനാണ് പിടിയിലായത്. താനൂർ ഡി വൈ എസ് പി വി വി ബെന്നിയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പിടികൂടിയത്. പ്രതിയെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച്ച പുലർച്ചെയാണ് താനൂർ ശോഭാ പറമ്പ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മുഹ്യുദ്ധീൻ ജുമാമസ്ജിദിലുമാണ് മേഷണം നടന്നത്.
മോഷണം കഴിഞ്ഞുടൻ മുങ്ങിയ പ്രതിയെ പാലക്കാട്ടെ ലോഡ്ജിൽ നിന്ന് മണിക്കൂറുകൾക്കകം പോലീസ് പിടികൂടിയത്. താനൂർ സി ഐ ടോണി ജെ മറ്റം, എസ് ഐ മാരായ സുജിത് എൻ ആർ, സു കീഷ്, പ്രമോദ്, എ എസ് ഐ സലേഷ്, സിനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലിബിൻ, സുജിത്, സെബാസ്റ്റ്യൻ, പ്രതിഷ് ബിജോയ് എന്നിവർ ചേർ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്