കുറുകത്താണി: പൂന്തോട്ടപ്പടി മാങ്ങാട്ടിരി പറമ്പ് സുല്ലമുൽ ഇസ്ലാം മദ്രസാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമം നടത്തി. മുഅല്ലിം അദ്നാൻ ഫൈസി ഉദ്ഘാടനം ചെയ്തു. ഷുഹൈബ് വാഫി എടരിക്കോട് ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. മദ്രസാ പ്രസിഡൻ്റ് ഹംസ കുരുണിയൻ അധ്യക്ഷത വഹിച്ചു. അൻസാർ അലി ഹാഷിമി, അഫ്സൽ മുസ്‌ലിയാർ, മുസമ്മിൽ മഹ്ളരി, കുഞ്ഞീതു പൂച്ചേങ്ങൽ, കുഞ്ഞാവ കുണ്ടിൽ, ബീരാൻ കുട്ടി ഇല്ലിക്കൽ, എം.പി അക്ബർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.