കൽപകഞ്ചേരി: കൽപകഞ്ചേരി മേലങ്ങാടിക്ക് സമീപം യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാടേങ്ങൽ അപ്പാടി മാഷിന്റെ മകളുടെ മകൻ രജീഷ് (43) നെയാണ് വ്യാഴാഴ്ച രാത്രിയിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.