തിരൂർ: ആശയങ്ങൾ അതിജയിക്കുമെന്നും അതുള്ളവർക്കാണ് അതിജീവനശേഷി ഉള്ളതെന്നും കെ.ബി ബഷീർ. ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസിൻ്റെ കാലത്തെന്നല്ല സാങ്കേതികതയുടെ ഏത് പ്രവാഹത്തിലും സർഗാത്മക സമൂഹം അതിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുപ്പത്തിയൊന്നാമത് എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ചിന്ത സാഹിത്യ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പതിലേറെ അതിഥികൾ മുപ്പത്തിയൊന്ന് സെഷനുകളിൽ നൂറിലേറെ പ്രത്യേകം അംഗത്വമെടുത്ത ക്യാമ്പ് പ്രതിനിധികളോട് സംവദിക്കും. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി സ്വാദിഖ് നിസാമി തെന്നല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനിൽ കവി ജിനു പത്തനംതിട്ട സംസാരിച്ചു കലാലയം കൺവീനർ സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. ജംഷീർ അംജദി സ്വാഗതവും അത്വീഖ് റഹ് മാൻ നന്ദിയും പറഞ്ഞു