വൈലത്തൂർ: എസ്.എസ്.എഫ് വൈലത്തൂർ ഡിവിഷൻ 32-ാമത് എഡിഷൻ സാഹിത്യോത്സവ് സമാപിച്ചു. കുറുകത്താണിയിൽ വച്ച് നടന്ന സാഹിത്യോത്സവ് സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ഒ.കെ അബ്ദുറശീദ് മുസ്ലിയാർ ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് വൈലത്തൂർ ഡിവിഷൻ സെക്രട്ടറി സഫ്വാൻ അദനി അധ്യക്ഷത വഹിച്ചു.
എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് ജഅ്ഫർ ശാമിൽ ഇർഫാനി അനുമോദന പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ അവാർഡ് ദാനം നടത്തി.അബ്ദുൽ മജീദ് ഫൈസി ആദൃശേരി, സഈദ് സഖാഫി, ഇസ്ഹാഖ് നിസാമി,ആഷിക് അഹ്സനി പകര പ്രസംഗിച്ചു. എസ്.എസ്.എഫ് ഡിവിഷൻ ഫിനാൻസ് സെക്രട്ട്രറി ജാബിർ പി സ്വാഗതവും സ്വാഗത സംഘം കൺവീനർ ഇസ്മാഈൽ മാസ്റ്റർ നന്ദിയും പറഞ്ഞു. നാസർ ഹാജി ഓമച്ചപ്പുഴ, ഒ.മുഹമ്മദ് കാവപ്പുര, ജുനൈദ് സഖാഫി, ആതിഫ് പകര,നസ്രുൽ ഇസ്ലാം സഖാഫി, നിസാർ സഖാഫി,ജാബിർ സിദ്ധീഖി, ശംസുദ്ദീൻ സഖാഫി, സുഹൈൽ എം സംബന്ധിച്ചു. ഓമച്ചപ്പുഴ സെക്ടർ ജേതാക്കളായി. ചിലവിൽ, പൊന്മുണ്ടം സെക്ടറുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 2026 വൈലത്തൂർ ഡിവിഷൻസാഹിത്യോത്സവിന് വൈലത്തൂർ സെക്ടർ ആതിഥ്യമരുളും.