കൽപകഞ്ചേരി: സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ്.എസ്.എഫ് ) 53-ാം സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി
ലഹരിയടക്കമുള്ള സാമൂഹിക തിൻമകൾക്കെതിരെ പ്രതിരോധമുയർത്തി
ക്കൊണ്ട് ” ശരികളെ ആഘോഷിക്കുന്നു” എന്ന പ്രമേയവുമായി പുത്തനത്താണി ഡിവിഷൻ സമ്മേളനം ഏപ്രിൽ 29 ന് തിരുന്നാവായ എടക്കുളത്ത് വെച്ച് നടക്കും. ഇതോടനുബന്ധിച്ച് ശലഭങ്ങൾ ഏകദിന ക്യാമ്പ്, ആൻറി ഡ്രഗ്സ് മാരത്തണുകൾ, സമ്മറൈസ് സമ്മർ ട്രിപ്പ്, എജ്യുകാൾ വിദ്യാഭ്യാസ സമ്മേളനം, ഫാമിലി സാഹിത്യോത്സവ് എന്നിവയും നടക്കുന്ന ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. പി. ഹാരീസ് റഹ് മാൻ സഖാഫി, സി. മുബഷിർ അഹ്സനി, കെ. ഹുമൈദ് പുത്തനത്താണി, സൈഫുദ്ദീൻ സഖാഫി എന്നിവർ പങ്കെടുത്തു,