തിരൂർ: ഇരിങ്ങാവൂർ വാണിയന്നൂർ ചാത്തങ്ങാട് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ ഏപ്രിൽ രണ്ടിന് നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ഉത്സവത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിന്റെ ഉദ്ഘാടനം മേൽശാന്തി നിർവഹിച്ചു. ബ്രൗഷർ പ്രകാശനം സുധീർ പറൂറും പോസ്റ്റർ പ്രകാശനം വേണുഗോപാല പണിക്കരും നിർവഹിച്ചു.


പ്രതിഷ്ഠാദിന പ്രത്യേക വഴിപാടായ ലക്ഷ്മിനാരായണ പൂജയുടെ ആദ്യ ബുക്കിംഗ് നെല്ലിക്കാട്ട് വേലമ്മയിൽ നിന്നും തച്ചനാട്ട് ശശി ഏറ്റുവാങ്ങി. മാതൃസമിതി, കലാസമിതി സംയുക്ത യോഗവും നടന്നു.

