കൽപകഞ്ചേരി: മലപ്പുറം ജില്ലയെയും ജില്ലയിലെ ജനങ്ങളെയും അപകീർത്തി പെടുത്തുന്ന തരത്തിൽ വിരുദ്ധ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ് എ.പി സബാഹ്, അഫ്സൽ മയ്യേരി, ജൗഹർ കുറുക്കോളി, ജാഫർ തണ്ണീർച്ചാൽ, അൻസാർ പറമ്പാടൻ, ഉബൈദ് ചാരത്ത്, ഷമീർ കാലടി, റഹീസ് കല്ലൻ തുടങ്ങിയവർ സംബന്ധിച്ചു