കൽപകഞ്ചേരി: എസ്.എൻ.ഡി.പി കല്ലിങ്ങലിൽ യൂനിയൻ പൊതുയോഗം മഹിളാസംഘം പ്രസിഡൻ്റ് ഇ.വി മാധവി ഉദ്ഘാടനം ചെയ്തു. എൻ.പി.വിജയൻ അധ്യക്ഷത വഹിച്ചു. ബിന്ദു മണികണ്ഠൻ, ശിവദാസൻ മാട്ടുമ്മൽ, നാരായണൻ വളാഞ്ചേരി, യമുന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എൻ.പി.വിജയൻ (പ്രസിഡൻ്റ്), സദൻ മേളം (സെക്രട്ടറി), എൻ. ദാമോദരൻ (വൈ.പ്രസി) എക്സിക്യൂട്ടീവ് അംഗങ്ങളായി വി.പി രാജൻ, എൻ.പി ഗോപി, വിജി, യമുന ബാലൻ, എൻ കൃഷ്ണൻ, എൻ. പത്മനാഭൻ, ലളിത. ഉണ്ണി മഞ്ഞച്ചോല, എൻ. അയ്യപ്പൻ, അച്ച്നു തോട്ടായി, കെ.പി അച്ചുട്ടി എന്നിവരെ തെരഞ്ഞെടുത്തു.