Homeമലപ്പുറംഭരണഘടനയെ തകർക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒന്നിക്കണം: ജമലുല്ലൈലി തങ്ങൾ

ഭരണഘടനയെ തകർക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒന്നിക്കണം: ജമലുല്ലൈലി തങ്ങൾ

ആലത്തിയൂർ: വ്യത്യസ്ഥ ഭാഷ, വേഷ, മത ജാതിക്കാരുടെ വിശ്വാസത്തിനും പ്രവർത്തനങ്ങൾക്കും സംരക്ഷണം നൽകുന്ന നമ്മുടെ രാജ്യത്തിൻ്റെ
ഭരണഘടനയെ മാറ്റംവരുത്തുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ എല്ലാവരും  ഒന്നിച്ച് നിൽക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ  ജമലുല്ലൈലി പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ആലത്തിയൂരിൽ നടത്തിയ മനുഷ്യ ജാലിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. നമ്മുടെ പൂർവീകരായ മഹാരഥന്മാൻ  നേടിയെടുത്ത പൈതൃകത്തെയും പാരമ്പര്യത്തെയും തകർക്കുന്ന പ്രവർത്തനങ്ങളാണ് ജനാധിപത്യത്തിലൂടെ അധികാരമേറ്റ ഭരണകൂടം ചെയ്ത് കൊണ്ടിരിക്കുന്നത്. പൂർവികരുടെ ത്യാഗസ്മരണകൾ ഓർക്കുമ്പോൾ തന്നെ വീണ്ടും  അത് നേടിയെടുക്കാൻ മുന്നിട്ടിറങ്ങേണ്ട ആശങ്ക ജനമായ സാഹചര്യമാണ് ഇന്ത്യയിലെ വർത്തമാന കാല സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. മുസ്ലിം ആരാധനാലയമാണെന്ന് തർക്കമില്ലാത്ത  ബാബരി പള്ളി തകർത്ത് മറ്റൊരു  സഹോദരങ്ങളുടെ ആരാധനാലയം പണിയുന്നത് ദേശീയ ആഘോഷമാക്കുന്നത്  ബിസിനസ്സ് രാഷ്ട്രീയ ലക്ഷ്യത്തിനാണെന്ന് ബോധ്യമുണ്ടെന്  യഥാർഥ ഹൈന്ദവ  വിശ്വാസികൾ പോലും ഉറക്കെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജനാധിപത്യ മതേതര ഇന്ത്യയെ രാജ്യഭരണമാക്കാൻ അനുവദിക്കരുതെന്നും സൗഹാർദ്ദവും സ്നേഹവും നിലനിറുത്തി പൂർവീകരയ ഭരണാധികൾ കാത്ത് സൂക്ഷിച്ച സുരക്ഷിതത്വം ഉറപ്പ് വരുത്താൻ കഴിയണമെന്നും അതിനായുള്ള അവസരങ്ങളെ ജനാധിപത്യ രൂപത്തിൽ  ഉപയോഗപ്പെടുത്തി ഇന്ത്യയെ വീണ്ടെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പെരിന്തല്ലൂർ ശാദി മഹൽ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ആലത്തിയൂർ സമാപിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം ഹംസക്കുട്ടി മുസ്ലിയാർ പ്രാർഥന നടത്തി. എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് അധ്യക്ഷനായി.സാഹിത്യകാരൻ പി.സുരേന്ദ്രൻ മുഖ്യാതിഥിയായി.
ജില്ലാ പ്രസിഡണ്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദ് റഹ്മാനി തരുവണ പ്രമേയ പ്രഭാഷണം നടത്തി.കൈനിക്കര എസ്.എൻ.ഇ.സി കോളേജ് വിദ്യാർഥികൾ ദേശീയോൽഗ്രഥന ഗാനമാലപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എം.വി ഇസ്മാഈൽ മുസ്‌ലിയാർ, എം.പി മുസ്തഫൽ ഫൈസി, സെയ്താലിക്കുട്ടി ഫൈസി കോറാട്, സയ്യിദ് കെ.കെ. എസ് തങ്ങൾ വെട്ടിച്ചിറ, ഹസ്റത്ത് മുഹ് യുദ്ധീൻ ഷാ കാരത്തൂർ,അബ്ദുൽ ഖാദർ അൽ ഖാസിമി, സയ്യിദ് എ.എസ്.കെ തങ്ങൾ കൊടക്കാട്, സയ്യിദ് ഉമറലി തങ്ങൾ മണ്ണാറക്കൽ, വി.കെ.എം ശാഫി, വി.കെ ഹാറൂൺ റശീദ് മാസ്റ്റർ,കെ.കെ ശാഫി മാസ്റ്റർ ആലത്തിയൂർ, ആശിഖ് കുഴിപ്പുറം, ശഹീർ അൻവരി പുറങ്ങ് ശാഫി മാസ്റ്റർ ആട്ടീരി, റാഫി പെരുമുക്ക്, സുലൈമാൻ ലത്തീഫി കാടാമ്പുഴ, ഇ. ഉമ്മർ മോൻ ഹാജി,എം. മുസ്തഫ ഹാജി, യൂസുഫ് ബാഖവി പുറത്തൂർ,എ.വി ഹംസ ഹാജി,പി.കെ റസാഖ് ഹാജി സംബന്ധിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി മാസ്റ്റർ പുളിക്കൽ സ്വാഗതവും ശബീബ് പുതുപ്പള്ളി നന്ദിയും പറഞ്ഞു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -