തിരൂർ: അണ്ണച്ചംപള്ളി കുടുംബ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വൈറൽ ഗായകൻ അഫ്സൽ അക്കുവിനെയും കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി ഷഫീഖിനെയും കുടുംബ കാരണവരും ജീവകാരുണ്യ പ്രവർത്തകനുമായ മുസ്തഫ എന്ന മുത്തു ഹാജിയെയും ആദരിച്ചു. അനുമോദന ചടങ്ങിൽ എ.പി മുഹമ്മദ് കാളാട്, എ.പി അബ്ദുറഹിമാൻ കാവപ്പുര, അബു ഹാജി തലപ്പറമ്പ്, കുഞ്ഞു ഹാജി തറയിൽ, ഹംസ ഹാജി തറയിൽ, ബഷീർ ഹാജി തറയിൽ, ഷാഫി ഹാജി ഓവുങ്ങൽ, മുഹമ്മദ് ഓവുങ്ങൽ, ഹംസക്കുട്ടി മാഷ്, മൊയ്തീൻ, റഹീം, നാസർ, ഹുസൈൻ ഹാജി, എ.പി ഹംസ തിരൂർ, അഷ്റഫ് ബാവ, ഷാഫി, ഫിറോസ്, ഫൈറോസ്, മഹ്റൂഫ് എന്നിവർ സംസാരിച്ചു.