പുത്തനത്താണി: രണ്ടത്താണി ജാമിഅഃ നുസ്റത് ഇരുപത്തഞ്ചാം വാർഷിക സമ്മേളനം സിൽവറി നുസ്റത് എന്ന പേരിൽ 2025 ഫെബ്രുവരി 6, 7, 8, 9 തിയതികളിലായി നടക്കും. ശനിയാഴ്ച നുസ്റതിൽ വെച്ച് നടന്ന ‘സിൽവിൻട്രോയിൽ ‘ കേരള മുസ് ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിമുൽ ഖലീലുൽ ബുഖാരി ലോഞ്ചിംഗ് നർവഹിച്ചു. “അറിവ് മനസ്സിനോടും മനുഷ്യനോടും ” എന്ന പ്രമേയത്തിൽ അറിവ്, ആധ്യാത്മികത, പ്രബോധനം എന്നിവ ചർച്ച ചെയ്യാനാണ് സമ്മേളന കാലത്തെ ഇടപെടലുകളിൽ ഊന്നൽ നൽകുകയെന്ന് പ്രമേയ പ്രഭാഷണത്തിൽ നുസ്റത് ഡയറക്ടർ ഡോ ഫൈസൽ അഹ്സനി പറഞ്ഞു. കേരളത്തിനകത്തും പുറത്തുമായി 25 ഗ്രാമങ്ങളെ ഏറ്റെടുക്കൽ, അക്കാദമിക് സെമിനാർ, ഖുർആൻ ഗാല, ഓപൺ ഡിബേറ്റ്, പ്രവാസി സംഗമം, ഗവ.ഓഫീഷ്യൽസ് മീറ്റ്, ഖുർആൻ എക്സ്പോ, മെഡിക്കൽ ക്യാമ്പ്, ലഹരി വിരുദ്ധ ക്യാമ്പ്, കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ, നാട്ടു ദർസ്, വ്യത്യസ്ത മേഖലകളിലുള്ളവരെ ലക്ഷ്യമാക്കിയുള്ള ഹൃസ്വകാല കോഴ്സുകൾ, അതിഥി തൊഴിലാളി സംഗമങ്ങൾ, കർഷകരെ ആദരിക്കൽ തുടങ്ങി ഇരുപത്തഞ്ചിലധികം കർമ പദ്ധതികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുക.