തിരൂര്‍: രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന പദ്ധതികളുമായി തിരൂര്‍ ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍. ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി നൂറോളം മെഡിക്കല്‍ ക്യാമ്പുകളും അരക്കോടി രൂപയുടെ ചികിത്സാനുകൂല്യങ്ങളും നല്‍കിയിരുന്നതായി ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗര്‍ഭപാത്ര മുഴകള്‍, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ തുടങ്ങിയ സര്‍ജറികള്‍ക്ക് 20% മുതല്‍ 30% വരെ ഡിസ്കൗണ്ട് ലഭിക്കും. ലാപ്രോസ്കോപ്പിക് സര്‍ജറി 20% മുതല്‍ 30% വരെ ഡിസ്കൗണ്ട്, ഹോസ്പിറ്റലില്‍ പ്രസവിക്കുന്ന 100 കുട്ടികള്‍ക്ക് സുന്നത്ത് കര്‍മം സൗജന്യമായിരിക്കും.
60 വയസ്സിനു മുകളില്‍ വരുന്ന മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക ഹെല്‍ത്ത് പാക്കേജ് തുടങ്ങിയ വിവിധ പദ്ധതികളും വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ആധുനിക ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനവും നടക്കും.
വാർത്ത സമ്മേളനത്തിൽ ഹോസ്പിറ്റൽ ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി, വൈസ് ചെയർമാൻ കെ. ഇബ്രാഹീം ഹാജി, ഭരണസമിതി അംഗം കെ. അബ്ദുൽ വാഹിദ്, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ എം. അബ്ദുല്ലക്കുട്ടി, മുത്തുക്കോയ തങ്ങൾ, ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. എ.കെ.എം. മുസ്സമ്മിൽ, എ.ഒ അബ്ദുൽ റഷീദ്, എം.ഡി. ഡോ. ടി. മുസ്തഫ, ഓപറേഷൻ മാനേജർ ജസ്റ്റിൻ ജോസഫ്, മാനേജർ കെ.പി ഫസലുദ്ദീൻ, പി.ആർ.ഒ ഫൈസൽ എന്നിവർ സംബന്ധിച്ചു.