മലപ്പുറത്ത് കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎല്‍പി സ്കൂളിലെ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയ 127 വിദ്യാർത്ഥികളില്‍ 4 കുട്ടികള്‍ക്കാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് ഷിഗല്ല രോഗം പടരുക. നിലവില്‍ ആരും ചികിത്സയിലില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
എന്താണ് ഷിഗെല്ല ബാക്ടീരിയ ?
ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്ബോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. ഷിഗെല്ല ബാധ എന്ന് പൊതുവേ പറയും. പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ് ഈ രോഗം. എന്നാല്‍, ഷിഗെല്ല എന്നത് ഒരു പുതിയ ബാക്ടീരിയ അല്ല. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്ബോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും.