തിരൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂടെ വന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
റെയിൽവേ സ്റ്റേഷൻ സമീപത്തെ ഹോട്ടൽ ജീവനക്കാരനും കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മൻസിൽ സുഹൈൽ(37) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു സമീപം ഉറങ്ങുകയായിരുന്ന യുവതിയോട് ആണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്.
പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തുനടത്തിയ അന്വേഷണത്തിൽ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തിരൂർ ഇൻസ്പെക്ടർ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരൂർ ടൗണിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.