തിരൂർ: മേപ്പാടി വടുവൻചാല്‍ ടൗണില്‍ വെച്ച് കാർ ഓവർടേക്ക് ചെയ്ത യുവാവിനെ അതിക്രൂരമായി മർദിച്ച് കാർ തട്ടിയെടുത്ത സംഭവത്തിലെ മുഴുവൻ പ്രതികളും അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവർ. കഴിഞ്ഞ മാസം അഞ്ചിന് പുലർച്ചെയായിരുന്നു സംഭവം. മെയ് ഏഴിന് പരാതി ലഭിച്ചയുടൻതന്നെ രണ്ട് പേരെ മുട്ടിലില്‍ വെച്ചും 19ന് ഒരാളെ ബത്തേരിയില്‍ വെച്ചും 29ന് മൂന്ന് പേരെ ബത്തേരി, അമ്മായിപ്പാലം, മാടക്കര എന്നിവിടങ്ങളില്‍ വെച്ചും, ഈ മാസം അഞ്ചിന് ഒരാളെ ചിത്രഗിരിയില്‍ വെച്ചുമാണ് പിടികൂടിയത്.
തോമ്മാട്ടുചാല്‍, കടല്‍മാട്, കൊച്ചുപുരക്കല്‍ വീട്ടില്‍ വേട്ടാളൻ എന്ന അബിൻ കെ. ബോവസ്(29), മലപ്പുറം കടമ്ബോട് ചാത്തൻചിറ വീട്ടില്‍ ബാദുഷ (26), മലപ്പുറം തിരൂർ പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (29), വടുവഞ്ചാല്‍ കോട്ടൂർ തെക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിൻ ജോസഫ് (35), ചുളളിയോട് മാടക്കര പുത്തൻവീട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷിനാസ് (23), ചെല്ലങ്കോട് വട്ടച്ചോല വഴിക്കുഴിയില്‍ വീട്ടില്‍ ശുപ്പാണ്ടി എന്ന ടിനീഷ് (31), ഗോസ്റ്റ് അഖില്‍ എന്ന ചെല്ലങ്കോട് ചിത്രഗിരി പള്ളിക്കുന്നേല്‍ വീട്ടില്‍ അഖില്‍ ജോയ് (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.