മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി ഏപ്രില്‍ 6 വരേക്ക് നീട്ടി. ഇ പോസ് മെഷീന്റെ സെർവർ തകരാറിലായതോടെ ഇന്നും റേഷൻ വിതരണം തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആണ് തീരുമാനം. ഏപ്രിൽ മാസത്തെ റേഷൻ വിതരണം 08.04.2024 (തിങ്കളാഴ്ച) മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.