നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വീടിന് സുരക്ഷ ഒരുക്കാന്‍ മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ ഉത്തരവിട്ടു.
പി.വി അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറും പൊലീസ് സംഘം സ്ഥലത്ത് ഉണ്ടാകണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
സുരക്ഷയുടെ ഭാഗമായി വസതിക്ക് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥനും മൂന്ന് സിവില്‍ പൊലീസുകാരും അടങ്ങുന്ന സംഘത്തിനാണ് ചുമതല. പൊലീസ് സംരക്ഷണം ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാറിനോട് നന്ദിയുണ്ടെന്ന് പി.വി. അന്‍വര്‍ പ്രതികരിച്ചു.
അന്‍വറിനെതിരെ സി.പി.എം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യവും പ്രകടനവും വസതിക്ക് മുമ്പില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുരക്ഷ നല്‍കാന്‍ പൊലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസം നിലമ്ബൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കയത്. സംഭവത്തില്‍ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.