Homeമലപ്പുറംപ്രവേശനോത്സവം കളറാക്കി സ്കൂളുകൾ. മഴ മാറിനിന്നതിനാൽ പ്രസന്നമായ അന്തരീക്ഷത്തിലാണ് കുട്ടികൾ സ്കൂളിലെത്തിയത്

പ്രവേശനോത്സവം കളറാക്കി സ്കൂളുകൾ. മഴ മാറിനിന്നതിനാൽ പ്രസന്നമായ അന്തരീക്ഷത്തിലാണ് കുട്ടികൾ സ്കൂളിലെത്തിയത്

നവാഗതരെ വരവേൽക്കാൻ ചുവരുകൾ വർണാഭമാക്കിയും വർണത്തോരണങ്ങളാൽ ക്ളാസ് മുറികൾ അലങ്കരിച്ചും വർണത്തൊപ്പി വിതരണം ചെയ്തും  സ്കൂളുകളിൽ പ്രവേശനോത്സവം കളറാക്കി

വളവന്നൂർ വാരിയത്ത് പറമ്പ് ജി.എം.എൽ.പി സ്കൂളിൽ പിടിഎ പ്രസിഡന്റ് ഇബ്രാഹിംകുട്ടി പടിക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. സൈതലവി, അബ്ദുൽ വഹാബ് ചോമിയിൽ, അബ്ദുൾ നാസർ കടലായി, അക്ബർ മയ്യേരി തുടങ്ങിയവർ സംസാരിച്ചു.



താനൂർ ബ്ലോക്ക് തല സ്കൂൾ പ്രവേശനോൽസവം പൊൻമുണ്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് സുമ ടി. എസ് ഉൽഘാടനം ചെയ്തു. സമഗ്ര സിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി അധ്യക്ഷത വഹിച്ചു.


കൽപകഞ്ചേരി മഞ്ഞച്ചോല ജി.എൽ.പി സ്കൂളിൽ മുൻ ഹെഡ്മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.


കുറുകത്താണി ക്ലാരി പുത്തൂർ എ എം എൽ പി സ്കൂളിലെ  പാരഡൈസ് നഴ്സറി  എന്നിവയുടെയും പ്രവേശനോത്സവം  വിപുലമായി ആഘോഷിച്ചു.
മാനേജ്മെൻ്റ് പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു


കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പട്ടുറുമാൽ താരം ആദിഷ് കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുത്തു.


കൽപകഞ്ചേരി ഗവൺമെൻറ് ലൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ പ്രസിഡണ്ട് എ പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ടി. രാജേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.


തലക്കടത്തൂർ നോർത്ത് ഓവുങ്ങൽ എ എം എൽ പി സ്കൂളിൽ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ആഷിഖ് പള്ളിമാലിൽ ആദ്ധ്യക്ഷത വഹിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -