കൽപ്പകഞ്ചേരി: തൊടുപുഴയിൽ നടന്ന മാസ്സ് സ്റ്റാർട്ട് സൈക്കിളിങ് മത്സരത്തിൽ 20-25 കിലോമീറ്റർ വിഭാഗത്തിൽ 26 മത്സരാർഥികളെ പിന്തള്ളി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കല്ലിങ്ങൽപറമ്പ് എം.എസ് .എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സഹൽ മുഹമ്മദിന് അഭിനന്ദന പ്രവാഹം. കൽപ്പകഞ്ചേരി കല്ലിങ്ങൽപറമ്പ് സ്വദേശി സഹൽ മുഹമ്മദിനെ സ്കൂൾ പി.ടി.എ യും സ്കൂൾ മാനേജ്മെൻ്റും ചേർന്ന് അനുമോദിച്ചു. ജില്ലാ കലക്ടർ വി. ആർ വിനോദ് ഉപഹാരം നൽകി. ചടങ്ങിൽ സ്കൂൾ മാനേജർ കെ. അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പാൾ ഷാജി ജോർജ്, പി.ടി.എ വൈസ് പ്രസിഡന്റ് മഖ്ബൂൽ, സി.എ.ഒ മുഹമ്മദ് ചുങ്കത്ത് എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ല സ്കൂൾ ഗെയിംസിൽ സൈക്ലിങ് മത്സരത്തിൽ 20-25 കിലോമീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരനാണ് ഈ താരം. 2023 ൽ കേരള സ്റ്റേറ്റ് സൈക്ലിങ് അസോസിയേഷൻ മലപ്പുറം ജില്ലയിൽ സംഘടിപ്പിച്ച ഓഫ് റോഡ് സൈക്കിളിങ്ങിൽ (എം.ടി.ബി) വിഭാഗത്തിൽ രണ്ടാം സ്ഥാനവും, ഓൺറോഡ് സൈക്കിളിൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.കൂടാതെ 2022 ൽ നടന്ന സൈക്ലിങ് മത്സരത്തിൽ ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനം നേടിയിരുന്നു. ദേശീയ ചാമ്പ്യനായ സോൾവിനാണ് പരിശീലകൻ. രക്ഷിതാക്കളുടെയും, സ്കൂൾ മാനേജർ കെ അബ്ദുൽ ലത്തീഫിന്റെയും, ക്ലാസ് ടീച്ചറുടെയും മറ്റു അധ്യാപകരുടെയും, കൂട്ടുകാരുടെയും പൂർണ്ണ പിന്തുണയാണ് ഈ വിജയങ്ങൾക്ക് പിന്നിലെ രഹസ്യമെന്ന് സഹൽ മുഹമ്മദ് പറഞ്ഞു. സൈക്കിളിംഗ് മേഖലയിൽ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും സുവർണ്ണ നേട്ടങ്ങൾ കൈവരിച്ച് രാജ്യത്തിന്റെ അഭിമാനമാവുക എന്നതാണ് സഹൽ മുഹമ്മദ് ലക്ഷ്യം. പിതാവ് വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ചാലമ്പാട്ടിൽ സജിത്ത്, മാതാവ് :ഇസ്മുൽ ആബിദ, സഹോദരങ്ങൾ :ഷജ ഫാത്തിമ, അൻഹ ഷാജി .