കൽപകഞ്ചേരി: ചെറിയമുണ്ടം പഞ്ചായത്തിലെ പറപ്പൂത്തടം മാങ്കുളം സുലൈമാൻപടി റോഡ് പ്രവൃത്തി ആരംഭിച്ചു. മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടും ഡ്രൈനേജിന്റെ അഭാവംമൂലം വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതെയാകുകയും ചെയ്ത റോഡാണിത്. ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപയാണ് പ്രവർത്തിക്കായി വകയിരുത്തിയിരിക്കുന്നത്. ആവശ്യമായ കൾവർട്ടറും വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനങ്ങളും റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ടി നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ഒ. സൈതാലി, എൻ.എ. നസീർ, സി.കെ. അബ്ദു, സി.കെ. ഹൈദർ ഹാജി, വൈ. സൽമാൻ, സി.കെ. ഹിദായത്തുള്ള, എം.പി. അഷറഫ്, സഹീർ സുലൈമാൻപടി, പുഴക്കൽ അലവിക്കുട്ടി, യാറത്തിങ്ങൾ ഷറഫുദ്ദീൻ, വൈ. ഹൈദർ, പി. ഫിർദൗസ്, ഷാൻ പോക്കർപടി എന്നിവർ സംസാരിച്ചു.