റവന്യു ഇന്‍സ്പെക്ടര്‍ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലായി. പെരിന്തല്‍മണ്ണ നഗരസഭയിലെ റവന്യു ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണക്കൃഷ്ണനാണ് പിടിയിലായത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്ന നടപടികള്‍ക്കായാണ് ഇയാള്‍ 2000 രൂപ കൈക്കൂലി ചോദിച്ചത്.
മകള്‍ വാങ്ങിയ വസ്തുവില്‍ ഉള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്ക് ഈ മാസം 9ന് പരാതിക്കാരന്‍ അപേക്ഷ സമർപ്പിച്ചിരുന്നു. പല തവണ ഇതിനായി ചെന്നപ്പോഴും പിറ്റേ ദിവസം വരാനാണ് ഉണ്ണിക്കൃഷ്ണന്‍ നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസവും ഇതേ ആവശ്യത്തിന് ചെന്നപ്പോള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. തുടര്‍ന്ന് വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു.