കൽപകഞ്ചേരി: വിദ്യാലയങ്ങളിൽ വിരലിലെണ്ണാവുന്ന വിദ്യാർഥികൾ കാട്ടുന്ന
അക്രമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥി സമൂഹത്തെയാകമാനം
കുറ്റപ്പെടുത്താനും,വിദ്യാഭ്യാസ മേഖലയെയാകമാനം സംശയദൃഷ്ടിയോടെ കാണാനും സമൂഹം തയ്യാറാകരുതെന്നും, വിദ്യാർഥികൾ തങ്ങളുടെ ശ്രദ്ധമുഴുവൻ പഠനരംഗത്ത് കേന്ദ്രീകരിക്കണമെന്നും കല്ലിങ്ങൽപറമ്പ് എം.എസ്.എം. ഹയർ സെക്കങ്ങറി സ്കൂളിലെ റിട്ടയേർഡ് അധ്യാപകരുടെ സംഗമം ആഹ്വാനം ചെയ്തു.
സ്കൂളിലെ ആദ്യകാല ഹെഡ്മാസ്റ്റർ പി.ടി. മുഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ
അധ്യക്ഷത വഹിച്ചു. മാനേജർ കോട്ടയിൽ അബ്ദുൽ ലത്തീഫ്, മുൻ പ്രിൻസിപ്പാൾ മാരായ ടി.വി. ചന്ദ്രശേഖരൻ, എ.ടി. മുജീബ് റഹ്മാൻ, പ്രിൻസിപ്പാൾ ഷാജി ജോർജ്ജ്, ഹെഡ്മാസ്റ്റർ എൻ. അബ്ദുൽവഹാബ്, മുൻ ഹെഡ് മാസ്റ്റർമാരായ ജേക്കബ്, പി. പ്രഭാകരൻ, കെ. രാമകൃഷ്ണൻ, കല്യാണിക്കുട്ടി, മേരി, പാത്തുമ്മ എന്നിവർ പ്രസംഗിച്ചു. പി. ഹംസ സ്വാഗതവും
ജോഷി നന്ദിയും പറഞ്ഞു.