വൈലത്തൂർ: ചെറിയമുണ്ടം പഞ്ചായത്തിലെ നവീകരണം നടത്തിയ കുറുക്കോൾ മാങ്ങാട്ടുചോല കുളം നാടിനു സമർപ്പിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ 15ലക്ഷം വകയിരുത്തിയാണ് കുളം നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശംസിയ സുബൈർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൈനബ ചേനാത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. നാസർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ.എ. നസീർ, നസീമ റഷീദ്, സി.കെ. അബ്ദു, കെ.എം ചേക്കു, അയ്യൂബ് ചോലയിൽ, ഇർഷാദ് കുറുക്കോൾ, പി. ഇൻസമാം, എം. സാദിഖലി മാസ്റ്റർ, വി. അബു, വി. ഹുസൈൻ എന്നിവർ പ്രസംഗിച്ചു.