സൗദിയിലെ റിയാദ് ജയിലില്‍ കഴിയുന്ന റഹീമിന്റെ ജയില്‍മോചനം അനന്തമായി നീളുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നല്‍കിയതിനെ തുടർന്ന് വധശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ട രാമനാട്ടുകര കോടമ്ബുഴ മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഉടൻ ഉണ്ടാകുമെന്നാശിച്ച കുടുംബവും നാടും ഒരുപോലെ നിരാശയിലാണിപ്പോള്‍.
ആവശ്യപ്പെട്ട 1.5 കോടി റിയാല്‍ (34 കോടി രൂപ) എംബസി വഴി റിയാദ് ഗവർണറേറ്റ് മുഖേന മരിച്ച കുട്ടിയുടെ കുടുംബത്തിന് നല്‍കിയിരുന്നു. തുടർന്ന് കുടുംബം അനുരഞ്ജന കരാറില്‍ ഒപ്പിട്ടു. റഹീമിനായി സമർപ്പിച്ച അപേക്ഷയില്‍ ജൂലൈ രണ്ടിന് വധശിക്ഷയും റദ്ദാക്കി. ദിയാധനത്തിന് പുറമെ 7.5 ലക്ഷം റിയാല്‍ അഭിഭാഷകന് ഫീസിനത്തിലും നല്‍കി.ഇതോടെ ഏറെ വൈകാതെ ജയില്‍മോചനമുണ്ടാകുമെന്നുറപ്പിച്ചെങ്കിലും കോടതി നടപടി നീളുകയായിരുന്നു. ഇന്ത്യൻ എംബസിയും റഹീമിന്റെ പവർ ഓഫ് അറ്റോർണിയും പ്രതിഭാഗം വക്കീലും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിയാദിലെ നിയമസഹായ സമിതി പറയുമ്ബോഴും എപ്പോള്‍ മോചിതനാവുമെന്ന് പറയാൻ ആർക്കുമാകുന്നില്ല. സൗദിയിലെ നിയമപ്രകാരം, ഇതര രാജ്യക്കാരുടെ ജയില്‍മോചനത്തിന് കടമ്ബകളേറെയാണ്.
കോടമ്ബുഴ കെഎംഒ യത്തീംഖാന സ്കൂള്‍ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുല്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്. ഒരു മാസം തികയുംമുമ്ബ് ഡിസംബർ 26ന് ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹിമാൻ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. വധശിക്ഷ വിധിക്കപ്പെട്ട് 18 വർഷമാണ് റഹീം തടവറയില്‍ കഴിഞ്ഞത്. 47 കോടി രൂപ റഹീമിന്റെ മോചനത്തിനായി ലോകമെമ്ബാടുമുള്ള മലയാളികള്‍ സംഭാവനയായി നല്‍കി. ഇതില്‍ 23.70 കോടി രൂപ കേരളത്തില്‍നിന്നുമാത്രം ലഭിച്ചു.