കൽപകഞ്ചേരി: “റി ഇമാജിനിംഗ് എജ്യുക്കേഷൻ ഫോർ ദ ഫ്യൂച്ചർ: അലൈനിംഗ് ടെക്നോളജി, മൾട്ടികൾച്ചറലിസം, ലീഡർഷിപ്പ് ആൻറ് പ്രൊഫഷണൽ ഡവലപ്മെൻ്റ് വിത്ത് എൻ.ഇ.പി 2020. എന്ന പ്രമേയത്തിൽ ബാഫഖി യതീംഖാന ബി.എഡ് ട്രെയിനിങ് കോളജിൽ രണ്ട് ദിവസങ്ങളിലായി നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം
ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ബാഫഖി എക്സിക്യൂട്ടീവ് അംഗം ഹുസൈൻ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു. ബാഫഖി അഡ്മിനിസ്ട്രേറ്റർ അടിമാലി മുഹമ്മദ് ഫൈസി, പ്രിൻസിപ്പൽ സൈനുദ്ദീൻ വാഫി തുടങ്ങിയവർ സംസാരിച്ചു. ഗോവ യൂണിവേഴ്സിറ്റിയിലെ ഡോ. ടി.എസ്. സഞ്ജയൻ, കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ശിൻസി മോഹൻ, യുക്രൈനിലെ വി.എൻ. കരാസിൻ ഖാർകീവ്, നാഷണൽ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ഷമൈവ യൂലിയ, ബാങ്കോക് ശിനാവത്ര സർവകലാശാലയിലെ ഡോ. ചാനയാന എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.