കൽപകഞ്ചേരി: രണ്ടത്താണി കുണ്ടംപിടാവിൽ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണവും 5000 പണവും മോഷണം പോയി. തച്ചപ്പറമ്പിൽ അബ്ദുൽ ഖാദറിന്റെ വീട്ടിൽ ഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്. വീട്ടുകാർ അടുത്തുള്ള ബന്ധുവീട്ടിൽ രാത്രി കിടന്നുറങ്ങാൻ പോയ സമയത്താണ് മോഷണം നടന്നത്. വീടിൻ്റെ പിൻവശത്തെ ഗ്രിൽസും വാതിലുകളും തകർത്താണ് മോഷണം നടത്തിയത്.
വീട്ടുകാർ കൽപകഞ്ചേരി പോലീസിൽ പരാതി നൽകി. കൽപകഞ്ചേരി എസ്.എച്ച്.ഒ കെ. സലിമിൻ്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.