രണ്ടത്താണി: മാറാക്കര പഞ്ചായത്തിലെ കീഴ്മുറിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് കിണറ്റിലേക്ക് വീണ് ഉപ്പയും മകനും മരിച്ചു. രണ്ടത്താണി സ്വദേശി കെ.പി ഹുസൈൻ (60), മകൻ ഹാരിസ് ബാബു (30)എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 10:30 നാണ് പെരുന്നാൾ ദിനത്തിൽ നാടിനെ കണ്ണീരിലാഴ്ത്തിയ അതിദാരുണ മരണം.