രണ്ടത്താണി: ദേശീയപാത രണ്ടത്താണിയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോവുകയായിരുന്ന ആംബുലൻസ് ആണ് മറിഞ്ഞത്. ആർക്കും പരിക്കില്ല. മറിഞ്ഞ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കോട്ടക്കലിന്റെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.