രാമനാട്ടുകര: രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ കാറിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഉംറ കഴിഞ്ഞ് കരിപ്പൂരിൽ എത്തിയ ആളെ കൊണ്ടുവരാൻ കോഴിക്കോട് ബാലുശ്ശേരി കാക്കൂര് നിന്നും എയർപ്പോർട്ടിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ കാർ ഇടിക്കുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ നാട്ടുകാർ പുറത്തെടുത്തത്. മൂന്ന് പേരെ ഫറോക്കിലെ ക്രസൻ്റ് ആശുപത്രിയിലും അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.