Homeമലപ്പുറംരാജധാനി ബസിന് രാജകീയ സ്വീകരണമൊരുക്കി വ്യാപാരികൾ

രാജധാനി ബസിന് രാജകീയ സ്വീകരണമൊരുക്കി വ്യാപാരികൾ

താനൂർ: മൂന്നര പതിറ്റാണ്ടായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന  ബസ്സിന് വ്യാപാരികൾ സ്വീകരണം നൽകി. താനൂർ – മഞ്ചേരി റൂട്ടിൽ ഓടുന്ന രാജധാനി ബസ്സിനാണ് വ്യപാരി  വ്യവസായി ഏകോപന സമിതി കെ പുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. താനൂരിൽ നിന്നും – ഒഴൂർ വഴി മഞ്ചേരിയിലേക്ക് സർവീസ് നടത്തുന്ന രാജധാനി ബസിനാണ് വ്യാപാരി  വ്യവസായി ഏകോപന സമിതി കെ പുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. ഈ റൂട്ടിൽ മൂന്നര പതിറ്റാണ്ടായി കൃത്യതയോടെ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് രാജധാനി. എല്ലാം ദിവസവുംരാവിലെ 8.50 ന് പുറപ്പെടുന്ന ബസ് 9 മണിയോടെ  ഒഴൂരിലെത്തും, താനൂർ ഒഴൂർ പ്രദേശങ്ങളിൽ നിന്നും  കോട്ടക്കൽ മലപ്പുറം മഞ്ചേരി ഭാഗങ്ങളിേലേക്കുളള സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും മറ്റു യാത്രക്കാരുടെടെയും സ്ഥിരയാത്ര രാജധാനിയിലാണ്, ഇരുപത്തിഅഞ്ച് വർഷത്തോളമായി പാണക്കാട് കോട്ടയപ്പുറത്ത് മോഹനനാണ് ബസ്സിലെ ഡ്രൈവർ. ഇതേ കാലയളവിൽ കണ്ടക്ടറായ സുൽഫിക്കറും ഈ ബസ്സിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -