Homeമലപ്പുറംഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കും: പി.വി അൻവർ

ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കും: പി.വി അൻവർ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പിവി അൻവർ. പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അൻവർ പറഞ്ഞു. സാധാരണക്കാർക്കൊപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കും. പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പോലീസ് സംവിധാനമെത്തി നിൽക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാർക്ക് പോലീസ് സ്‌റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്
പാർട്ടി ഓഫീസുകളിൽ സാധാരണക്കാർ എത്തുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള വോട്ട് ഇവിടുത്തെ സാധാരണക്കാരാണ്. കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുള്ള സാധാരണക്കാരാണ്. ലോക്കൽ നേതാക്കൾക്ക് സാധാരണക്കാർക്ക് വേണ്ടി പറയാൻ പറ്റാത്ത സ്ഥിതിയാണ്. സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടത്തുന്നില്ല. 2016 ൽ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -