Homeകേരളംഅൻവറിന് ആവേശം പകർന്ന് അണികള്‍, വേദിയില്‍ മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവും; മഞ്ചേരിയിൽ കരുത്ത്...

അൻവറിന് ആവേശം പകർന്ന് അണികള്‍, വേദിയില്‍ മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവും; മഞ്ചേരിയിൽ കരുത്ത് കാട്ടി പി.വി

മഞ്ചേരിയിൽ നടന്ന വിശദീകരണ യോഗത്തിലേക്ക് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് ആവേശ ഉജ്ജ്വല സ്വീകരണം. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിച്ചാണ് അൻവറിനെ അണികള്‍ വേദിയിലേക്ക് സ്വീകരിച്ചത്.

വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ എ സുകു, മുസ്ലിം ലീഗ് എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ് പറക്കാട്ട് ഹംസ എന്നിവരാണ് പി വി അന്‍വറിനൊപ്പം വേദിയില്‍ ഇരിക്കുന്നത്. അഞ്ച് മണിക്ക് വിശദീകരണ യോഗം ആരംഭിക്കുമെന്നാണ് അറിയിച്ചതെങ്കിലും 6.30 കഴിഞ്ഞാണ് പരിപാടി ആരംഭിച്ചത്.

പലയിടത്തും തന്റെ പരിപാടിയിലേക്ക് വരുന്നവരെ പൊലീസ് തടഞ്ഞെന്ന് പി വി അന്‍വര്‍ ആരോപിച്ചു. വിശദീകരണ യോഗ വേദിയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് അന്‍വര്‍ പൊലീസിനെതിരെ രംഗത്തെത്തിയത്. ഡിഎംകെ സഖ്യം സംബന്ധിച്ച്‌ അനിശ്ചിതത്വം ഉണ്ടോയെന്ന ചോദ്യത്തോട് തമിഴിലായിരുന്നു പി വി അന്‍വറിന്റെ മറുപടി. ‘അത് അപ്പുറം പാക്കലാം അയ്യാ. ഒരു പ്രച്ചനയും ഇരിക്കില്ല’ എന്ന് അന്‍വര്‍ പറഞ്ഞു. ട്രാഫിക് നിയന്ത്രണത്തിന്റെ പേരില്‍ വലിയ തോതില്‍ വാഹനം തടഞ്ഞിട്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ തോല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ആയിക്കോട്ടെ. സംസ്ഥാന ഡിഎംകെ നേതാക്കളുടെ വീട്ടില്‍ പൊലീസ് എത്തിയിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസ് എത്തുന്നത്. ഇതൈാക്കെ ആളുകള്‍ അറിയണം എന്നായിരുന്നു അന്‍വര്‍ പ്രതികരിച്ചത്.

ശേഷമാണ് ഡിഎംകെ സഖ്യം സംബന്ധിച്ച ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. ‘അത് അപ്പുറം പാക്കലാം അയ്യാ. ഒരു പ്രച്ചനയും ഇരിക്കില്ല. എല്ലാം ശരിതാനെ. മുന്നാടിയാ കോണ്‍ഫിഡന്‍സ് ഇരിക്കെ, ഇപ്പോഴും, നാളേക്കും കോണ്‍ഫിഡന്‍സ് ഇരിക്ക്’ എന്നായിരുന്നു മറുപടി. മുഴുവനായി തമിഴിലേക്ക് മാറിയോ എന്ന ചോദ്യത്തോട് തമിഴ് മട്ടും താ ഇനി പേസും എന്നും പ്രതികരിച്ചു. തമിഴ് ബന്ധം ഉറപ്പിച്ചോ എന്ന ചോദ്യത്തോട് എപ്പോഴെ ഉറപ്പിച്ചു എന്നും പിവി അന്‍വര്‍ പ്രതികരിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -