കൽപകഞ്ചേരി: നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ച പുത്തനത്താണി – വൈലത്തൂർ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുത്തനത്താണിയിൽ നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി നജ്മത്ത്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംസിയ സുബൈർ, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അടിയാട്ടിൽ ബഷീർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി അഷറഫ് വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
താഴ്ന്ന സ്ഥലങ്ങളിൽ റോഡ് ഉയർത്തിയും വീതി കൂട്ടിയും ആവശ്യത്തിന് കലുങ്കുകളും ഓവുചാലുകളും നിർമിച്ച് ആധുനിക രീതിയിൽ റോഡ് നവീകരിക്കാൻ 5 കോടി 20 ലക്ഷം രൂപയാണ് പിഡബ്ല്യുഡി അനുവദിച്ചിരുന്നത്